
കണ്ണൂർ:ജയിൽ ജീവനക്കാരുടെ രണ്ടാമത് ഉത്തര മേഖല സ്‌പോർട്സ് മീറ്റ് നവംബർ 21 മുതൽ 23 വരെ കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം പരേഡ് ഗ്രൗണ്ടിൽ നടക്കും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ 500 ഓളം ജീവനക്കാർ മീറ്റിൽ പങ്കെടുക്കും. കണ്ണൂർ സെൻട്രൽ പ്രിസണിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.കെ.ഷിനോജ് ഡിസൈൻ ചെയ്ത ഭാഗ്യചിഹ്നം 'ഗജ്ജു' സിനിമ താരം നിഖില വിമൽ പ്രകാശനം ചെയ്തു. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാർ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു, റീജ്യണൽ വെൽഫയർ ഓഫീസർ കെ.ശിവപ്രസാദ്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി സന്തോഷ് എന്നിവർ പങ്കെടുത്തു. മീറ്റിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണം 20 ന് വൈകുന്നേരം നാലിന് ജയിൽ നോർത്ത് സോൺ ഡിഐജി ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.