
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ആരവല്ലി സെന്റർ ഫോർ ഹെൽത്ത് ആന്റ് മെഡിക്കൽ സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ ആയമ്പാറ കാലിയടുക്കം കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാളിയും ഗോത്ര ജനതയുടെ വീരനായകനുമായ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ഗോത്ര വർഗ്ഗ സ്വാഭിമാന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. മരുന്നുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ആരതി ആർ നായർ, നഴ്സിംഗ് ഓഫീസർ ഇ.ദിവ്യ, എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. ഗുജ്ജേട്ടി തിരുപ്പതി, ഊരുമൂപ്പൻ രാജൻ തുടങ്ങിയവർ സംബന്ധിച്ചു.