
പയ്യന്നൂർ: കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം പൂർണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനായി നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ ഓലക്കൊട്ട നിർമ്മിച്ചുനൽകി. സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസുദനൻ എം.എൽ.എ. ഓലക്കൊട്ടകൾ ഏറ്റുവാങ്ങി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.