കണ്ണൂർ: അഴീക്കോട് ആറാംകോട്ടത്ത് വീടിന്റെ പൂട്ട് തകർത്ത് സ്വർണവും പണവും കവർന്നു. ആറാംകോട്ടത്തെ ജിബിന അനുരാഗിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 11 ന് ജിബിനയും കുടുംബവും വീട് പൂട്ടി യാത്ര പോയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. വീടിന്റെ പിന്നിലെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മുക്കാൽപവന്റെ സ്വർണ ലോക്കറ്റും 5000 രൂപയുമാണ് മോഷണം പോയത്. ജിബിനയുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.