velloor

പയ്യന്നൂർ: കരിവെള്ളൂർ എ.വി.സ്മാരക ഹയർസെക്കൻഡറി സ്കൂളിന്റെ 24 വർഷത്തെ പൂരക്കളി കുത്തക വെള്ളൂർ ഗവ.ഹൈസ്കൂൾ തകർത്തു. ടൗൺ സ്ക്വയറിലെ വേദിയിൽ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ വിധികർത്താക്കളിൽ ഒരാളുടെ തലയിൽ കുപ്പി കൊണ്ട് അടിച്ചത് പ്രകോപനമായെങ്കിലും പൊലീസും സംഘാടകരും കൃത്യമായി ഇടപെട്ടതിനാൽ രംഗം ശാന്തമായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വിധികർത്താവ് പറഞ്ഞു. അതെ സമയം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കുറിയും കരിവെള്ളൂർ എ.വി.സ്മാരക സ്കൂൾ തന്നെയാണ് വിജയികൾ.