തളിപ്പറമ്പ്: പണയ സ്വർണം കൈക്കലാക്കി വഞ്ചിച്ച സംഘത്തിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മാട്ടൂൽ തെക്കുമ്പാട്ടെ ഇരിക്കൂർ വളപ്പിൽ തറമ്മൽ ഹൗസിൽ അബ്‌ദുൾ റഹീമിന്റെ പരാതിയിൽ കുപ്പത്തെ പി.ടി.പി അഷ്റ ഫ്, ഭാര്യ കായക്കൂൽ ആയിഷ, എം.ടി.പി സലാം, ഭാര്യ ഇറീന എന്നിവർക്കെതിരെയാണ് കേസെടുത്തത്. മാട്ടൂൽ തെക്കുമ്പാട്ടെ ഇരിക്കൂർ

വളപ്പിൽ തറമ്മൽ വീട്ടിൽ ഐ.വി.ടി അബ്ദുൾറഹ്മാന്റെ (62) പരാതിയിലാണ് കേസ്. 2022 ഡിസംബറിൽ അബ്ദുൾ റഹീമിൽ നിന്നും 60 പവൻ സ്വർണം പണയം വാങ്ങി 20 ലക്ഷം രൂപ അഷ്രഫും സംഘവും നൽകിയിരുന്നു. ആറ് മാസം കഴിഞ്ഞാൽ 20 ലക്ഷം തിരികെ കൊടുക്കാനും 60 പവൻ സ്വർണം മടക്കി നൽകുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ വാങ്ങിച്ച പണം നൽകാൻ തയ്യാറായിട്ടും സ്വർണം തിരികെ നൽകാൻ ഇവർ തയ്യാറായില്ല. തുടർന്ന് നൽകിയ പരാതിയിലാണ് കേസ്. ചിറവക്കിൽ മെലോറ എന്ന പേരിൽ ജ്വല്ലറി തുടങ്ങുന്നുവെന്ന് വിശ്വസി പ്പിച്ച് ഈ സംഘം തളിപ്പറമ്പ്, ശ്രീകണ്ഠപു രം, വളക്കൈ, മാട്ടൂൽ, പാപ്പിനിശേരി തുടങ്ങിയ സ്ഥലങ്ങളിലെ 1400 പേരിൽ നിന്ന് നൂറുകണക്കിലധികം പവൻ സ്വർണം സമാനരീതിയിൽ കൈക്കലാക്കിയിരുന്നു. പലിശ രഹിത സ്വർണ വായ്പ എന്ന വാഗ്ദാനമാണ് ഇവർ നൽകിയത്. .