
പയ്യന്നൂർ: ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കെ.വി.മെസ്ന ഒന്നാംസ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ കവിതാരചനയിൽ എ ഗ്രേഡ് നേടിയ മെസ്ന സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരവും മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഇതിനകം കൈവരിച്ചിട്ടുണ്ട്.കുറുമാത്തൂരിലെ അദ്ധ്യാപദമ്പതികളായ കെ.വി.മെസ്മറിന്റെയും കെ.കെ.ബീനയുടെയും മകളാണ്.