
പയ്യന്നൂർ: ഓട്ടൻതുള്ളലിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാമതെത്തി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് .എസ് .എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ദ്രുപദ് . കലാമണ്ഡലം മഹേന്ദ്രനാണ് ഗുരു. പത്ത് വർഷമായി ഇദ്ദേഹത്തിന് കീഴിൽ ഓട്ടൻതുള്ളൽ അഭ്യസിക്കുന്നുണ്ട്. എച്ച്.എസ് വിഭാഗം ഓട്ടൻ തുള്ളലിൽ നളചരിതമാണ് അവതരിപ്പിച്ചത്. ഫോട്ടോഗ്രാഫർ സജീഷ് തൃക്കണ്ണാപുരത്തിന്റെയും വിദ്യയുടെയും മകനാണ്. സഹോദരൻ നാലാം ക്ലാസ് വിദ്യാർത്ഥി ദർശിൽ .