
പയ്യന്നൂർ:ഹയർസെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ഒന്നാമനായി തമിഴ്നാട് സ്വദേശി വി.അഭികൃഷ്ണ.കണ്ണൂർ സെന്റ് മൈക്കിൾസ് ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അഭി തമിഴ്നാട്ടിൽ നിന്ന് 16 വർഷം മുമ്പാണ് കണ്ണൂരിൽ എത്തിയത്. അച്ഛൻ കെ.വെങ്കിടേശ്വൻ ജോലി സംബന്ധമായാണ് കണ്ണൂർ കൊറ്റാളിയിൽ കുടുംബസമേതം താമസിക്കുന്നത്.ഒമ്പതാംക്ലാസു മുതൽ തമിഴ് പദ്യ മത്സരത്തിൽ പങ്കെടുത്തുവരുന്നെങ്കിലും ഈ വർഷമാണ് സംസ്ഥാനതല യോഗ്യത നേടിയത്. അമ്മ വി.വി.ജ്യോതിയും പ്രോത്സാഹനവുമായി കൂടെയുണ്ട്.