
പയ്യന്നൂർ: ഹയർ സെക്കൻഡറി വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക സ്കൂൾ വിദ്യാർത്ഥിനി നേഹ രാജേഷിന് ഇത് രണ്ടാമൂഴം.കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ നേഹ ഐഡിയ സ്റ്റാർ സിംഗറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോത്തായി മുക്കിലെ രാജേഷ്, ജസ്ന ദമ്പതികളുടെ മകളാണ്. ഗസൽ, ശാസ്ത്രീയ സംഗീതം ദേശഭക്തിഗാനം എന്നീ ഇനങ്ങളിലും ഈ പെൺകുട്ടി മാറ്റുരക്കുന്നുണ്ട്.