
പയ്യന്നൂർ:കലോത്സവ നഗരയിൽ നിയമ ബോധവൽക്കരണ കേന്ദ്രം ആരംഭിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും.
ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ.ടി.നിസാർ അഹമ്മദിന്റെ നിർദ്ദേശാനുസരണമാണ് കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന ബോധവത്ക്കരണ സ്റ്റാൾ ആരംഭിച്ചത്. സ്റ്റാൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ പി.മഞ്ജു ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ സബ് ജഡ്ജ് എം.എസ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയമസേവന അതോറിറ്റി നൽകുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള ലഘുലേഖകളും പുസ്തകങ്ങളും സ്റ്റാളിൽ പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
സൗജന്യ നിയമസേവനത്തിന് അർഹതപ്പെട്ടവർ ഈ സ്റ്റാളുമായി ബന്ധപ്പെട്ടാൽ സൗജന്യ നിയമസഹായം ലഭിക്കും.സ്ത്രീകൾ, കുട്ടികൾ, അംഗവൈകല്യം സംഭവിച്ചവർ, പട്ടികജാതി പട്ടികവർഗ്ഗക്കാർ, തുടങ്ങിയവർക്കും പൊതു വിഭാഗത്തിൽപ്പെട്ട മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും തീർത്തും സൗജന്യമായി നിയമ സേവനം ലഭിക്കും. മേൽപ്പറഞ്ഞ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജുമായ എം.രാജേഷ് അഭ്യർത്ഥിച്ചു.തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി തുഷാര മോഹൻ, പാരാ ലീഗൽ വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു