
പയ്യന്നൂർ:കലോത്സവ നഗരിയിൽ എത്തിച്ചേരുന്ന ദിന്നശേഷിക്കാർക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഹായഹസ്തവുമായി ഹെൽപ്പ് ഡെസ്കുമായി എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യുണിറ്റ്. സ്കൂൾ അദ്ധ്യാപിക പി.പി.നിഷയാണ് ഹെൽപ്പ് ഡെസ്ക് നിയന്ത്രിക്കുന്നത്. എൻ.എസ്. എസ് അംഗങ്ങളായ ഗൗതം കൃഷ്ണ, എം.കെ.നൗറ, ദിയ സുമേഷ്, പി.പി.ദിയ എന്നിവരാണ് ഹെൽപ്പ് ഡസ്കിന് നേതൃത്വം നൽകുന്നത്.