oppana

പയ്യന്നൂർ :ജനപ്രിയ കലകൾ മത്സരത്തിനെത്തിയ രണ്ടാംനാളിൽ ജില്ല സ്കൂൾ യുവജനോത്സവ നഗരി അക്ഷരാർത്ഥത്തിൽ ജനനിബി. ഒന്നാംവേദിയിൽ ഭരതനാട്യം, നാടോടിനൃത്തം, മോഹിനിയാട്ടം , ഒപ്പന, കുച്ചുപ്പടി എന്നിവ അരങ്ങു തകർത്തപ്പോൾ അഞ്ചാം വേദിയായ സെന്റ് മേരീസ് സ്കൂൾ മുറ്റം ഒപ്പനയുടെ ഇശലുകളിലൂടെ കാണികളുടെ കൈയടി നേടി.

ലളിത ഗാനം, അക്ഷര ശ്ലോകം, ഉറുദു പ്രസംഗം തുടങ്ങിയവയും കാണികളെ ആകർഷിച്ചു.സംഘാടക മികവും കൃത്യതയാർന്ന പങ്കാളിത്തവും കൊണ്ട് പയ്യന്നൂരിന്റെ പെരുമ വിളിച്ചറിയിച്ച കലോത്സവം കാണാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് സംഘനൃത്തം, മാർഗ്ഗംകളി, അറബിഗാനം തുടങ്ങിയ ഇനങ്ങൾ അരങ്ങേറും.