ഹാൾ ടിക്കറ്റ്
നവംബർ 25ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും 25ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (സി.ബി.എസ്.എസ് റഗുലർ 2023 അഡ്മിഷൻ ,സപ്ലിമെന്ററി 2021, 2022 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്‌ട്രേഷൻ
അഫിലിയേറ്റഡ് കോളേജുകളിലെയും കാസർകോട് ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെയും ഒന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2024 പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 26 വരെ പിഴയില്ലാതെയും 28വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ . ടീച്ചർ എഡ്യുക്കേഷൻ സെന്റർ ധർമ്മശാല, മാനന്തവാടി എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ പിന്നീട് നടത്തും.