kerala-nadanam

കണ്ണൂർ നോർത്ത് മുന്നിൽ
പയ്യന്നൂർ: കലോത്സവത്തിന്റെ രണ്ടാംനാളിൽ ഒടുവിൽ ഫലം ലഭിക്കുമ്പോൾ 521 പോയിന്റുമായി കണ്ണൂർ നോർത്ത് മുന്നിൽ. ആതിഥേയരായ പയ്യന്നൂർ 509, തളിപ്പറമ്പ് നോർത്ത് 507, മാടായി 503,മട്ടന്നൂർ 498 എന്നീ ഉപജില്ലകളാണ് തുടർസ്ഥാനങ്ങളിൽ.
സ്‌കൂളുകളിൽ 218 പോയിന്റുമായി മമ്പറം എച്ച്.എസ്.എസാണ് ഒന്നാമത്. പെരളശ്ശേരി എ.കെ.ജി ജി.എച്ച്.എസ്.എസ് 182 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് 178 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.

ഉപജില്ലാതല പോയിന്റ് നില.

കണ്ണൂർ നോർത്ത് -521.

പയ്യന്നൂർ - 509.

തളിപ്പറമ്പ് നോർത്ത് 507.

സ്കൂൾ തലത്തിൽ

മമ്പറം എച്ച്.എസ്.എസ് -218.

പെരളശ്ശേരി എ.കെ.ജി ജി.എച്ച്.എസ്. എസ് 182.

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് 178.