കണ്ണൂർ: ആയിക്കരയിൽ മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളികളെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനോടും ഫിഷറീസ് വകു പ്പ് മന്ത്രി സജി ചെറിയാനോടും അഭ്യർത്ഥിച്ചു. കണ്ണൂർ ജില്ലാ കളക്ടറെ ബന്ധപ്പെട്ട് അ ടിയന്തരമായി രക്ഷാപ്രവർത്ത നങ്ങളിൽ ഇടപെടാനും നേവി കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കാനും മന്ത്രി നിർദേശിച്ചു . ഫൈബർ ബോട്ടാണ് മത്സ്യ ബന്ധനത്തിന് പോയത്. കുറുവ സ്വദേശി ഷാജിയുടേതാണ് ബോട്ട്, ബോട്ട് ഡ്രൈവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. നാല് തൊ ഴിലാളികളാണ് ബോട്ടിലുണ്ടാ യിരുന്നത്.
മറ്റുള്ളവർക്ക് ബോട്ട് ഓടിച്ച് പരിചയവുമില്ല. നവംബർ 17-നാണ് ബോട്ട് കടലിലേക്ക് പോയത്. ബോട്ടിന്റെ ഡ്രൈവർക്ക് ദേ ഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു. പക്ഷെ ഇവർ ബോട്ടിന് അടുത്ത് എത്തിയപ്പോൾ സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. 'സഫമോൾ' എന്ന ഫൈബർ വള്ളമാണ് 11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിൽ കുടുങ്ങിയതായി പറയുന്നത്. ബോട്ട് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കുര്യക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ കുടുങ്ങിയത്. വയർലസ് സന്ദേശം കിട്ടിയ സ്ഥലം കേന്ദ്രീകരിച്ചു തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.