ph-1-

പയ്യന്നൂർ: കലോത്സവത്തിന് എത്തിയ വിദ്യാർത്ഥിനിയെ തെരുവുനായ കടിച്ചു. ഇരിക്കൂറിലെ സ്കൂളിൽ നിന്നെത്തിയ സനക്കാണ് കാലിന് കടിയേറ്റത്. ഇന്നലെ ഉച്ചക്ക് ഒന്നരയോട മീഡിയ ആൻഡ് പബ്ലിസിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് നായ കടിച്ചത്. കുട്ടിയെ ആംബുലൻസിൽ രക്ഷിതാവും സംഘാടകരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.