
പയ്യന്നൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയിൽ ഇന്നലെ ഭക്ഷണം വിളമ്പിയത് അദ്ധ്യാപികമാർ.ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സഹായം തൊട്ട് , ഗേറ്റിൽ ടോക്കൺ നൽകിയതും പാത്രം നൽകിയതും ഭക്ഷണം വിളമ്പിയതും വേസ്റ്റ് എടുത്തതും മേശ തുടച്ചതുമെല്ലാം അദ്ധ്യാപികമാരായിരുന്നു. ഭക്ഷണശാലയെ നിയന്ത്രിക്കുന്നത് 130 അദ്ധ്യാപികമാരാണ്. പിന്തുണയുമായി വിദ്യാർത്ഥിനികളും ഒപ്പം കൂടി. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണശാലയുടെ ചുമതല. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന , ജില്ലാകമ്മിറ്റിയംഗം കെ.വി.ശ്രീലത,സബ് ജില്ലാ കൺവീനർ പി.സരിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.