
പയ്യന്നൂർ: ഹയർസെക്കൻഡറി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ ഇത്തവണയും ഒന്നാംസ്ഥാനം നേടി മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനി മുഗ്ദ. വയലാറിന്റെ എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണകത്ത് എന്ന കവിത ചൊല്ലിയാണ് മുഗ്ദയുടെ നേട്ടം. കഴിഞ്ഞ തവണ ഒന്നാംസ്ഥാനം നേടിയപ്പോഴും വയലാർ കവിത തന്നെയായിരുന്നു ആലപിച്ചത്. സംസ്ഥാനതലത്തിൽ കഴിഞ്ഞ തവണ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ തവണ സംസ്ഥാനകലോത്സവത്തിൽ മത്സരിച്ച കഥകളിസംഗീതത്തിലും ഇക്കുറി മുഗ്ദ്ധ മത്സരിക്കുന്നുണ്ട്. മമ്പറത്തെ സരിജയുടെയും രാജേഷിന്റെയും മകളാണ്.