1
മികച്ച നടൻ കലവൂർ ശ്രീലൻ

മാണിയാട്ട് (കാസർകോട്): മാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പതിനൊന്നാമത് എൻ.എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് രംഗ ഭാഷയുടെ മിഠായി തെരുവ് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം ആണ് മികച്ച രണ്ടാമത്തെ നാടകം. ജനപ്രിയ നാടകമായും മിഠായി തെരുവ് തിരഞ്ഞെടുക്കപ്പെട്ടു.

മിഠായി തെരുവ് നാടകത്തിൽ അഭിനയത്തിന് കലവൂർ ശ്രീലൻ മികച്ച നടനും തിരുവനന്തപുരം അക്ഷരജ്വാലയുടെ അനന്തരം നാടകത്തിലെ അഭിനയത്തിന് ജൂലി ബിനു മികച്ച നടിയുമായി. മിഠായി തെരുവ്, ഉത്തമന്റെ സങ്കീർത്തനം നാടകങ്ങൾ ഒരുക്കിയ രാജീവൻ മമ്മിളി ആണ് മികച്ച സംവിധായകൻ. മറ്റു പുരസ്‌ക്കാരങ്ങൾ നേടിയ പ്രതിഭകൾ: മികച്ച നാടക രചന : പ്രദീപ് കുമാർ കാവുന്തറ (മിഠായി തെരുവ്,കലുങ്ക്), ദീപ നിയന്ത്രണം : ലാൽ കൊട്ടാരക്കര ( സ്നേഹമുള്ള യക്ഷി), ഹാസ്യ നടൻ: ആലപ്പി പൊന്നപ്പൻ (കല്ല്യാണം), സംഗീതം : ഉദയകുമാർ അഞ്ചൽ (കലുങ്ക്), രംഗപടം: ആർടിസ്റ്ര് സുജാതൻ (അനന്തരം,കലുങ്ക്, ഉത്തമന്റെ സങ്കീർത്തനം), സഹനടൻ : ചൂനാട് ശശി (ഉത്തമന്റെ സങ്കീർത്തനം), സഹനടൻ 2 : റഷീദ് അഹമ്മദ് (അനന്തരം) സഹനടി : ജയശ്രീ മധുക്കുട്ടൻ (മിഠായി തെരുവ് ), സ്പെഷ്യൽ ജൂറി അവാർഡ് : അഭിനവ് ഒഞ്ചിയം (കലുങ്ക്), സ്പെഷ്യൽ ജൂറി 2 : രാജി (അച്ഛൻ).