
പയ്യന്നൂർ : റവന്യൂ ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ കലയൂട്ട് ഡി.ഡി.ഇ , ബാബു മഹേശ്വരി പ്രസാദിന് നൽകി ടി.ഐ.മധുസൂദനൻ എം.എൽ.എ. പ്രകാശനം ചെയ്തു. സുവനീർ കമ്മിറ്റി ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.വി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ,സുവനീർ എഡിറ്റർ രവീന്ദ്രൻ മാസ്റ്റർ ,പയ്യന്നൂർ കുഞ്ഞിരാമൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി ജയ, വി.ബാലൻ, കൗൺസിലർ ഇക്ബാൽപോപ്പുലർ , യു.കെ.ബാലചന്ദ്രൻ , കെ.ശശീന്ദ്രൻ സംസാരിച്ചു.