
പയ്യന്നൂർ: റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് അവസാനദിനത്തിലേക്ക് കടക്കുമ്പോൾ ആധിപത്യം തുടർന്ന് കണ്ണൂർ നോർത്ത്. പയ്യന്നൂർ,ഇരിട്ടി, മാടായി, പാനൂർ ഉപജില്ലകളാണ് യഥാക്രമം അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.
സ്‌കൂളുകളിൽ മമ്പറം എച്ച്.എസ്.എസ് 310 പോയിന്റുമായി മുന്നേറ്റം തുടരുകയാണ്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് 282 പോയിന്റുമായി രണ്ടാംസ്ഥാനത്തും 275 പോയിന്റുമായി പെരളശ്ശേരി എ.കെ.ജി.എസ്.എച്ച്.എസ്.എസുമാണ് തൊട്ടുപിറകിൽ.
ഉപജില്ലാ പോയിന്റ് നില
കണ്ണൂർ നോർത്ത് 786
പയ്യന്നൂർ 720
ഇരിട്ടി 716
മാടായി 715
പാനൂർ 712