
കണ്ണൂർ: പെൺകൂട്ടത്തിന്റെ കരുത്താർന്ന ചുവടിൽ തട്ടകം ഇളക്കിമറിച്ച് കെ.പി.സി.എച്ച്.എസ്.എസ് പട്ടാന്നൂർ ടീം ഹൈസ്‌കൂൾ വിഭാഗം ചവിട്ടുനാടക മത്സരത്തിൽ ഒന്നാമതെത്തി. തോഴൻമാർക്ക് വേണ്ടി മരിച്ച വാലന്റൈൻ പുണ്യാളന്റെ കഥ പറഞ്ഞാണ് ഇവർ ചവിട്ടു നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം കോടതി വിധിയിലൂടെയാണ് ടീം സ്റ്റേറ്റിലേക്ക് മത്സരിച്ചത്. അപ്പീലിന് പോയപ്പോൾ പെൺകുട്ടികൾ എന്തിനാണ് കഷ്ടപ്പെട്ടു കൊണ്ട് ഇത്തരം മത്സരത്തിന് വരുന്നതെന്ന ചോദ്യമാണ് ഉത്തരവാദിത്തപ്പെട്ടവർ അന്ന് ചോദിച്ചത്. വാശിയോടെയുള്ള പരിശീലനം കണ്ടു. ചവിട്ടുനാടകത്തിൽ പ്രശസ്തനായ പരിശീലകൻ റോയിയുടെ ശിഷ്യൻ നോർത്ത് പറവൂരിലെ ആദിത്യനാണ് പരിശീലനം നൽകിയത്. മത്സരിച്ച ആറു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു.