
പയ്യന്നൂർ: കലോത്സവേദികളും പരിസരവും ശുചിത്വത്തോടെ സൂക്ഷിച്ച ജെ.ആർ.കേഡറ്റുകൾക്ക് കലോത്സവ നഗരിയുടെ ബിഗ് സല്യൂട്ട്. സമാപന ദിവസമായ ഇന്നലെ ഇവർ ഹരിതം സുകൃതം സന്ദേശപരിപാടി നടത്തി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, ജെ.ആർ.സി ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, ജെ . ആർ.സി.ജില്ലാ പ്രസിഡന്റ് എൻ.ടി.സുധീന്ദ്രൻ, എം.സരേശൻ പയ്യന്നൂർ ഉപജില്ലാ കോഡിനേറ്റർ കെ.സ്വജിത്ത് എന്നിവർ പങ്കെടുത്തു