photo-1-

പയ്യന്നൂർ: ഹൈസ്‌കൂൾ വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി ശ്രീകൃഷ്ണൻ. തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ ശ്രീകൃഷ്ണൻ ആദ്യമായാണ് സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കുന്നത്.ജീവിത പ്രയാസങ്ങളും പ്രതിസന്ധികളൊന്നും കലാപരമായ കഴിവുകളെ തളർത്തില്ലെന്ന് തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ചിൽഡ്രൻസ് ഹോമുകൾ സംഘടിപ്പിക്കുന്ന കലാമേളയിൽ മോണോ ആക്ടിലും നാടകത്തിലുമൊക്കെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ജാതിവ്യവസ്ഥിതിയാണ് മോണോ ആക്ടിലൂടെ അവതരിപ്പിച്ചത്. അയ്യങ്കാളി വീണ്ടും വരണമെന്നും ഇന്നത്തെ കാലത്തും അത് അനിവാര്യമാണെന്നും ബോദ്ധ്യപ്പെടുത്തുന്നതാണ് ശ്രീകൃഷ്ണൻ അവതരിപ്പിച്ച മോണോ ആക്ട്.