പടന്നക്കാട്: എൻ.സി.സി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മരക്കാപ്പ് കടപ്പുറത്ത് മൂന്ന് കിലോമീറ്റർ ദൂരത്തിൽ കാഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കടൽതീരം ശുചീകരിച്ചു. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ ബോധവത്കരണ റാലി നടത്തി, സമുദ്രതീര സംരക്ഷണ പ്രതിജ്ഞയെടുത്തു. രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന മെഗാ പുനീത് സാഗർ അഭിയാന്റെ ഭാഗമായാണ് ശുചീകരണം. മുനിസിപ്പൽ കൗൺസിലർ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ സ്വാഗതവും ഫിസ നൗറീൻ പരീത് നന്ദിയും പറഞ്ഞു. വി.വി. നന്ദന, ഗോപിക വസന്ത, സി. ദീക്ഷിത്, പി. വിഷ്ണു, കെ. സൂര്യൻ, ദേവിക വസന്ത എന്നിവർ നേതൃത്വം നൽകി.