anusmara
മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബ് അനുസ്മരണ സമ്മേളനം പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണ സമ്മേളനം പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.പി സുബൈർ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ ഇബ്രാഹിം, സുരേന്ദ്രൻ കൂവക്കാട്, കെ.പി. രഞ്ജിത്ത് കുമാർ, സി.എച്ച് അനൂപ് സംസാരിച്ചു. സലീം താഴെ കോറോത്ത് സ്വാഗതവും വി.കെ.വി റഹീം നന്ദിയും പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി സംഘടിപ്പിച്ച നെഹ്റുവിനെ കുറിച്ചുള്ള കാർട്ടൂൺ കാരികേച്ചർ വിജയികളായ ആദികേശ്, ഷൈന വിനോദ്, നീതു, സൂര്യജിത്ത്, ഭാഗ്യശ്രീ രാജേഷ്, സഹിഷ്ണ വൽസരാജ്, കിഷൻദേവ്, സാൻമയി സുസ്മിത്, വേദ് തീർഥ ബിനീഷ്, അനുമിത്ര പ്രവീൺ എന്നിവരെ സുരേഷ് കൂത്തുപറമ്പ് പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു.