silpasala
ശില്പശാല പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്യുന്നു

പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് സ്റ്റുഡന്റസ് ശാഖയും സംയുക്തമായി സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റിംഗ് ഫോർ മെഷീൻ ലേണിംഗ് എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു. ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ ജോർജ്, ഡോ. സുനിൽ കുമാർ, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. ജെറിൻ പോൾ എന്നിവർക്ക് വിവിധ മേഖലകളിലെ മികവിന് അവാർഡുകൾ സമ്മാനിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യക്ഷ പ്രൊഫ. ജെ.എസ്. ജയസുധ, പ്രൊഫ. ആർ. രാജേഷ്, ഡോ. ടി.എം. തസ്ലീമ, ഡോ. മനോഹർ നായ്ക്, ഡോ. കുമാർ, ഡോ. വി. ആദിത്യ എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.