koshi-koodu
പയ്യന്നൂർ നഗരസഭ കുടുംബശ്രീ കോഴിയും കൂടും വിതരണ പദ്ധതി ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസ്, കുടുംബശ്രീ ജില്ല മിഷൻ, കണ്ണൂർ മൃഗസംരക്ഷണ സി.ഇ.എഫ്. ഫണ്ട് വിനിയോഗിച്ച് സംരംഭകർക്ക് നൽകുന്ന കോഴിയും കൂടും വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി. സജിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, മെമ്പർ സെക്രട്ടറി എം. രേഖ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ എൻ.വി. ലിജിന, എം. അനുശ്രീ, കെ. ആതിര, എ.വി. നിമിന, പി. ലസിത സംസാരിച്ചു. കുടുംബശ്രീ ജില്ലമിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ ഒരു ഗുണഭോക്താവിന് രണ്ട് മാസം പ്രായമായ 10 കോഴിയും, ഹൈടെക് കൂടുമാണ് വിതരണം ചെയ്തത്. ഇതോടൊപ്പം തീറ്റയും മരുന്നും നൽകുന്നുണ്ട്.