kites
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ നിന്ന്

കണ്ണൂർ: പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ലിറ്റിൽ കെറ്റ്സ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി. എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങുനൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷൻ വീഡിയോകളും ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കും. ജില്ലയിൽ 158 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 15860 അംഗങ്ങളുള്ളതിൽ സ്‌കൂൾതല ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 890 കുട്ടികളാണ് ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവക്കുന്ന 96 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.