തലശ്ശേരി: തലശ്ശേരി -മൈസൂർ റെയിൽപ്പാത എന്ന ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്നം കരിയുകയാണോ?. കേരള -കർണ്ണാടക മുഖ്യമന്ത്രിമാരും, കേന്ദ്ര റെയിൽവേ മന്ത്രാലയവുമെല്ലാം പല ഘട്ടങ്ങളിലായി അനുകൂല നിലപാടുകളെടുത്തെങ്കിലും,തുടർനടപടികളെങ്ങുമെത്തിയില്ല. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം
കേരള സന്ദർശന വേളയിൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചപ്പോൾ, കേരളത്തിന്റെ കെ റയിൽ പദ്ധതിയുടെ
അനുമതി സംബന്ധമായ കാര്യങ്ങളെക്കുറിച്ചും , ശബരി പാതയെ കുറിച്ചും മന്ത്രി അഭിപ്രായങ്ങൾ പറ
ഞ്ഞപ്പോൾ, തലശ്ശേരി- മൈസൂർ റെയിൽ പാതയെ കുറിച്ച് സംസാരിക്കാതിരുന്നത് ശ്രദ്ധേയമാണ്.
2017 ൽ കൊച്ചിയിൽ മെട്രോ റെയിൽപ്പാത ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വന്നിരുന്ന സന്ദർഭത്തിൽ കേരളാ മുഖ്യമന്ത്രി
18 ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് നൽകിയതിൽ, എട്ടാമത്തെ ആവശ്യമായി തലശ്ശേരി മൈസൂർ റെയിൽപ്പാതയെ കുറിച്ച് മാത്രമെ പ്രതിപാദി ച്ചിരുന്നുള്ളൂ. കേന്ദ്ര നയത്തിന്റെ ഭാഗമായി, മൊത്തം ചെലവിന്റെ 49 ശതമാനം കേന്ദ്രവും,51ശതമാനം അതാത് സംസ്ഥാനങ്ങളും വഹിക്കേണ്ടി വരുന്ന ഏതെങ്കിലും ഒരു വലിയ പദ്ധതിക്ക് മാത്രമെ കേന്ദ്രം അനുമതി നൽകുകയുള്ളൂ. അതനുസരിച്ച്,തലശ്ശേരി മൈസൂർ റെയിൽപ്പാതയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയിരുന്നു .
കർണ്ണാടക സർക്കാരിന്റെ എതിർപ്പിന്റെ ഭാഗമായാണ് ഇത് നീണ്ടുപോകുന്നത് എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി വിളിച്ച് ചേർത്തിരുന്ന എം.പി.മാരുടെ യോഗത്തിൽ ഈ വിഷയം ഷാഫി പറമ്പിൽ ഉന്നയിച്ചപ്പോൾ കർണ്ണാടക അനുമതി തരാത്തതാണ്
പ്രശ്നമെന്നും,കർണ്ണാടക സർക്കാരുമായി ചർച്ച നടത്തുവാൻ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാവുമോ എന്ന് യോഗത്തിൽ ഉണ്ടായിരുന്ന വേണുഗോപാലിനോട് ചോദിച്ചപ്പോൾ, ഉണ്ടാവും എന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങനെ ഒരുപ്രതിനിധി സംഘം കർണ്ണാടക സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല.


ഷൊറണൂർ കഴിഞ്ഞാൽ കേരളത്തിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലം ഉള്ളത് തലശ്ശേരിയിലാണ്. അതിനാൽ ഉത്തരേ
ന്ത്യയിലേക്ക്‌ പോവേണ്ടുന്ന ദീർഘദൂര യാത്രക്കാർക്ക്, മൈസൂരുവിൽനിന്ന് ബാംഗ്ലൂർ വഴി രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര ചെയ്യുവാൻ സാധിക്കുമെന്നത് കേരളത്തിനാകെ ഗുണപ്രദമായി മാറുമെന്നതിൽ സംശയമില്ല. അതിനാൽ,
തലശ്ശേരി മൈസൂർ റെയിൽപ്പാത എന്ന സ്വപ്ന പദ്ധതി വേഗം പൂർത്തീകരിക്കുന്നതിന് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും ഐക്യകണ്‌ഠേന ശബ്ദമുയർത്തണം.
കെ.വി. ഗോകുൽദാസ്
പ്രസിഡന്റ്,
തലശ്ശേരി വികസന സമിതി