well
കിണറിൽ

കാസർകോട്: ഒരു രാത്രി മുഴുവൻ കിണറ്റിനുള്ളിൽ കഴിഞ്ഞ യുവാവിന് രണ്ടാം ജന്മം. ഉപ്പള മുളിഞ്ച സ്കൂളിന് സമീപമുള്ള നന്ദകിഷോർ എന്ന ആളുടെ കിണറിൽ നിന്ന് കർണാടക ഹുബ്ബളി സ്വദേശിയായ ഭാരതി (25) നെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കിണറ്റിൽ വീണ ഭരത് രാത്രി മുഴുവൻ തണുപ്പും ഭയവും സഹിച്ചാണ് കഴിച്ചുകൂട്ടിയത്. രാവിലെ വീട്ടുകാർ ഭരതിന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് കിണറ്റിൽ കയർ ഇറക്കിയിട്ടും ഭരത്തിനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഇയാളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. മദ്യലഹരിയിൽ നടന്നുപോകുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് പറയുന്നു.