
കാഞ്ഞങ്ങാട് : കുടുംബശ്രീ ജില്ലാമിഷൻ ജില്ലയിലെ ബാങ്ക് മാനേജർമാർക്ക് നൽകിയ പരിശീലന ക്ലാസ് ജില്ലാമിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുമായുള്ള ബന്ധം,സാമ്പത്തിക ഉൾചേർക്കൽ, കുടുംബശ്രീ പദ്ധതികൾ, ബാങ്കിംഗ് മേഖലയിലെ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകളിലെ നൂറോളം മാനേജർമാർ, കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്സന്മാർ, ജില്ലാ മിഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ കെ.സുജിനി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ കോർഡിനേറ്റർമാരായ ഡി.ഹരിദാസ്, സി എച്ച്.ഇക്ബാൽ, സി എം.സൗദ, ലീഡ് ബാങ്ക് ഓഫീസർ ബി.ഹരീഷ് എന്നിവർ സംസാരിച്ചു. സനൂജ സൂര്യ പ്രകാശ് സ്വാഗതവും സൂര്യ ജാനകി നന്ദിയും പറഞ്ഞു.