
കാഞ്ഞങ്ങാട്: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. കുഞ്ഞമ്പാടി, പനങ്കാവ് കൃഷ്ണൻ, സിദ്ദിഖ് അലി മൊഗ്രാൽ, എം. മനു, ടി.വി ഷീജ, വി.വി പുരുഷോത്തമൻ, എം.ജെ. ജോയി, പി.പി. രാജൻ, പി.വി. തമ്പാൻ, ടി. അജിത, ഇ.വി. ഗണേശൻ, കെ പവിത്രൻ, അഹമ്മദ് സാലി, ചന്ദ്രശേഖരൻ ഉദുമ, എ. മുകുന്ദൻ, സിദ്ധിഖ് റഹ്മാൻ എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും പി.വി. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.