j

പാണത്തൂർ:സംസ്ഥാന ആയുഷ് ,പട്ടികജാതി വികസന വകുപ്പുകളുടെയും രാജപുരം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ രാജപുരം ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വനജ ഐതു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി രേഖ വിശിഷ്ടാതിഥിയായിരുന്നു.പട്ടികജാതി വികസന ഓഫീസർ ശരത് സംസാരിച്ചു. പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ മനോജ് സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ധന്യ നന്ദിയും പറഞ്ഞു.

ഡോ. ശ്രുതി ,യോഗ ഇൻസ്ട്രക്ടർ സുഭാഷ് എന്നിവർ ക്ളാസെടുത്തു. രാജപുരം ഡിസ്പെൻസറി അറ്റൻഡർ ദിവ്യ, ബന്ധടുക്ക ഡിസ്പെൻസറി എം.പി.എച്ച്.ഡബ്ളു നിമിഷ തുടങ്ങിയവർ പങ്കെടുത്തു.