camp

തളിപ്പറമ്പ്: തളിപ്പറമ്പ്‌ മർച്ചന്റ്സ് അസോസിയേഷന്റെയും ലേബർ ഡിപ്പാർട്ട്‌മെന്റിന്റെയും അക്ഷയ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാരഭവനിൽ ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.റീന ഉദ്ഘാടനം ചെയ്തു. കെ.അയ്യൂബ് ,കെ.പി.മുസ്തഫ,കെ. വി.ഇബ്രാഹിംകുട്ടി,സി പി.ഷൗക്കത്തലി, കെ.കെ.നാസർ, കെ.ഷമീർ ,സോണി അബ്ദുറഹിമാൻ, പ്രദീപ്കുമാർ,കെ.പി.പി.ജമാൽ,യൂത്ത് വിംഗ് പ്രസിഡന്റ് ബി.ഷിഹാബ്, സിന്ധു ജയൻ, യുനുസ്, ജിതേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലേബർ ലൈസൻസ് പുതുക്കാനുള്ള അവസാന തീയതി നവംബർ 30. ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും ട്രഷറർ ജയരാജ് നന്ദിയും പറഞ്ഞു.അക്ഷയ സെന്ററിൽ പ്രത്യേക കൗണ്ടർ സംവിധാനവും ഏർപ്പെടുത്തി.