nss

തൃക്കരിപ്പൂർ: പടന്ന വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ എം.ആർ.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്‌കീമിന്റെ നിർദ്ധനർക്കുള്ള ഉപജീവനം എന്ന പരിപാടിയുടെ ഭാഗമായി ആട്ടിൻകുഞ്ഞുങ്ങളെ വിതരണം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത ആടുകളുടെ കുട്ടികളെയാണ് അർഹരായവർക്ക് കൈമാറിയത്.പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ വി.കെ.പി.അബ്ദുൾ ജലീൽ, നാഷണൽ സർവ്വീസ് സ്‌കീം ഉപദേശക സമിതി അംഗം ഇ.പി.പ്രകാശൻ, മദർ പി.ടി.എ പ്രസിഡന്റ് കെ.ആയിഷ, പി.സുധീഷ്, ടി.കെ.എം.അഹമ്മദ് ഷരീഫ്, കെ.പി.അനിത. വളണ്ടിയർമാരായായ സൽമാനുൾ ഫാരിസ്, പി.സഫ്രീദ്, എ.സി സഫീദ, യു.കെ.ഫാത്തിമത്ത് ജസീറ എന്നിവർ സംസാരിച്ചു.