
കണിച്ചാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സര രംഗത്ത് അഞ്ച് സ്ഥാനാർത്ഥികൾ.യു.ഡി.എഫിലെ സിന്ധു ചിറ്റേരി, എൽ.ഡി.എഫിലെ രതീഷ് പൊരുന്നൻ, എൻ.ഡി.എയിലെ സിന്ധു പവി, സ്വതന്ത്ര സ്ഥാനാർത്ഥികളായി പി.സി റിനീഷ്, സിന്ധു ഗോപാലൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. ആറ് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.ഇതിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ രാഗിണി മാത്രമാണ് പത്രിക പിൻവലിച്ചത്. ആറാം വാർഡ് ആയ ചെങ്ങോത്ത് 1122 വോട്ടർമാരാണുള്ളത്. ഇതിൽ 540 പുരുഷ വോട്ടർമാരും 582 സ്ത്രീ വോട്ടർമാരുമാണുള്ളത്.സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ സ്ഥാനാർത്ഥികൾ പ്രചാരണം ശക്തമാക്കി. ഡിസംബർ 10 നാണ് വോട്ടെടുപ്പ്.വോട്ട് എണ്ണൽ 11ന് നടക്കും.