g

കണ്ണൂർ: മുനമ്പം ഭൂമി പ്രശ്നത്തിൽ നിയമപരമായ നിലപാട് മാത്രമെ സർക്കാർ സ്വീകരിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വിഷയം സംസ്ഥാന സർക്കാർ പ്രത്യേക വിഷയമായി പരിഗണിക്കും. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല. നിയമപരമായി വിഷയത്തിന്റെ മെറിറ്റിൽ നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നു. നിയമപരമായ വശങ്ങൾ പരിശോധക്കേണ്ടതുണ്ട്. അതിനാണ് കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചത്.