ep-jayarajan

കണ്ണൂർ: 'കട്ടൻ ചായയും പരിപ്പുവടയും' ആത്മകഥ ചോർന്നത് ആസൂത്രിതമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. പൂർത്തിയാവാത്ത പുസ്തകത്തിൽ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങൾ എഴുതി ചേർത്ത് പ്രചരിപ്പിക്കുന്നത്.?. തനിക്കെതിരായ നീക്കം പാർട്ടിയെ തകർക്കാനാണെന്നും ജയരാജൻ ആരോപിച്ചു.

ആത്മകഥയുടെ പകർപ്പ് ആർക്കും നൽകിയിട്ടില്ല. അടുത്ത ബന്ധമുള്ള മാദ്ധ്യമ പ്രവർത്തകനെ എഴുതിയ ഭാഗങ്ങൾ എഡിറ്റ് ചെയ്യാൻ ഏൽപിച്ചിരുന്നു. ആത്മകഥ ചോർന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണ്. പ്രസാധകർ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിടല്ല. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന വാർത്ത ഡി.സി ബുക്സിന്റെ ഫേസ്ബുക്ക് പേജിൽ താനറിയാതെ വന്നത് എങ്ങനെയാണ്?..പ്രസാധകരുമായി കരാറില്ല . തനിക്കെതിരേ പാർട്ടിക്കകത്തും പുറത്തും വ്യക്തിഹത്യയ്ക്കുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആത്മകഥ വിവാദം സൃഷ്ടിച്ചത്. ഉപതെരഞ്ഞെടുപ്പ്

ദിവസത്തെ ബോംബെന്ന് പറഞ്ഞാണ് അത് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. . ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ജയരാജൻ വ്യക്തമാക്കി.

 ആ​ത്മ​ക​ഥ​ ​വി​വാ​ദം​ ​:​ ​തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്

ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ആ​ത്മ​ക​ഥ​യി​ലെ​ ​ഉ​ള്ള​ട​ക്കം​ ​എ​ന്ന​ ​പേ​രി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​വ​സം​ ​ഉ​ണ്ടാ​യ​ ​വി​വാ​ദം​ ​സം​ബ​ന്ധി​ച്ച് ​തു​ട​ര​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ.​ ​പ​റ​യാ​ത്ത​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​പു​സ്ത​ക​മെ​ന്ന​ ​പേ​രി​ൽ​ ​ഇ​റ​ങ്ങി​യ​ ​പി.​ഡി.​എ​ഫി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​മ​ന​സി​ലാ​യ​ത്.​ ​പു​സ്ത​കം​ ​എ​ഴു​താ​ൻ​ ​ഇ.​പി​ ​ആ​ർ​ക്കും​ ​ക​രാ​ർ​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഡി.​സി​ ​ബു​ക്‌​സി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​കാ​ര്യ​മാ​ണ് ​ന​ട​ന്ന​ത്.​ ​ഇ.​പി​യെ​ ​വി​ശ്വാ​സ​മാ​ണ​ന്നും,​ ​വി​വാ​ദ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​പാ​ർ​ട്ടി​ ​അ​ന്വേ​ഷി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.