constitution-day

പെരിയ: പെരിയ ഡോ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഭരണഘടന ദിനാചരണം സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ രുക്മ എസ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ കീഴോത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഗംഗാധരൻ കുട്ടമത്ത് ഭരണഘടന ക്ലാസ് എടുത്തു. ഡോ.അംബേദ്കർ വിദ്യാനികേതൻ പ്രിൻസിപ്പൽ പി.സുനിൽ കുമാർ, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ബിപുല റാണി, കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.വി.സാവിത്രി, കോളേജ് യൂണിയൻ ചെയർപേഴ്സൺ വി .അശ്വതി എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ഓഫീസർ പി.അഖിൽ സ്വാഗതവും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി ഷിജിത്ത് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വിദ്യാർത്ഥികൾ പദയാത്രയും നടത്തി.