
ബാൻഡ് മേളത്തിൽ തുടർച്ചയായ പതിനാലാം തവണയും തോമാപുരം
ഉദിനൂർ:ഇമ്പമാർന്ന താളവും ചടുലതയാർന്ന ചുവടുകളും നിറഞ്ഞ ബാൻഡ് മേളത്തിൽ തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസിലെ കുട്ടികൾ കലോത്സവത്തിന്റെ ആദ്യദിനം ദൃശ്യവിരുന്നൊരുക്കി. ജയിംസ് ബോണ്ട് തീം മ്യൂസിക്കും റാസ്പുട്ടിനും ലൈല മേ ലൈലയും ജനഗണമനയും വന്ദേമാതരവുമെല്ലാമായി അതിമനോഹരമായിരുന്നു ബാൻഡ് മേള മത്സരം.
ട്രംപറ്റും ഇഫോണിയവും സൈഡ് ഡ്രമ്മും ബാസ് ഡ്രമ്മും ട്രിപ്പിൾ ഡ്രമ്മും സിബലുമൊക്കെയായി തോമാപുരത്തെ കുട്ടികൾ
തുടർച്ചയായ പതിനാലാം തവണയും എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാമതെത്തി.
2007 മുതൽ എച്ച്.എസ് വിഭാഗത്തിലും 2013 മുതൽ എച്ച്.എസ്.എസ്. വിഭാഗത്തിലും തുടരുന്ന വിജയമാണ് ഈ വർഷവും ആവർത്തിച്ചത്. കൃത്യമായ പരിശീലനമാണ് സ്‌കൂൾ ബാൻഡ് ടീമിന്റെ കരുത്ത്. റിട്ട.അദ്ധ്യാപകൻ ടി.എസ്.ജോസ് ആണ് പരിശീലകൻ.പൂർവ്വ വിദ്യാർഥികളായ ഫ്രെഡിൻ മാത്യു, സഞ്ജ മാത്യു എന്നിവർ സഹായികളായി കൂടെയുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എം.വൈ.മാത്യു, എൻ.ജെ.ശ്രീശാന്ത്, റൈഗൺ ഇമ്മാനുവൽ, ജോഷ്വ ബിനോജ്, മാർട്ടിൻ ജോബി, കെ.വി.വിവേക്, അമൽ ബിനോയ്, ടി.ഹരിറാം, ആന്റണി ബിജു, ബിബിൻ ഷിൻജോ, കെവിൻ സിറിയക്, അന്ന എലിസബത്ത് വിനോദ്, വിവേക് ചന്ദ്രൻ, അർജുൻ അജേഷ്, അനിരുദ്ധ് സനീഷ്, ആൽബിൻ മാത്യു, ജെസ്ബിൻ ബിനു, അഭിനവ് സുധാകരൻ, അശ്വിൻ മോഹനൻ, ജിബിൻ ബിനു എന്നിവരാണ് ടീമംഗങ്ങൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ ജോയൽ സിബി, അലൻ അജി, എം.ആദർശ്, അഖിൽ ലോറൻസ്, അഞ്ചൽ സി.നായർ, എം.എം.ജോൺസൺ, ഫെലിക്സ് ജേക്കബ് ജോസ്, അലൻ വർഗീസ്, സാറ മരിയ, അഞ്ജലി ജോബി, അമൃത അശോക്, അനന്യ സുധാകരൻ, മരിയമോൾ മാത്യു, വി.ആർ.അജേഷ്, ഷെർലിൻ ക്ലെയർ ജിമ്മി, മാളവിക അനീഷ്, മരീന ജോസഫ്, ശ്രീനന്ദ സന്തോഷ്, അഭിനവ് അനിൽ, എൻ.പി.രോഹിത് എന്നിവരാണ് ഹയർസെക്കൻഡറി ടീമംഗങ്ങൾ.