
പയ്യന്നൂർ:സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭക്തിഗാന വീഡിയോ ആൽബം 'എന്റെ പെരുമാളീശ്വരാ' കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് യൂട്യൂബിൽ റിലീസ് ചെയ്തു. കേശവതീരം ആയുർവ്വേദ ഗ്രാമം എം.ഡി.വെദിരമന വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.ജഗദീഷ് പ്രസാദ്, വിഷ്ണു സോമയാജിപ്പാടിനെ ആദരിച്ചു. ടൈറ്റിൽ സോംഗ് രചിച്ച രാമകൃഷ്ണൻ കണ്ണോം , ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ഷെരീഫ് കുഞ്ഞിമംഗലം , ഗംഗൻ കാനായി,ഷാജു പി.കരികടവ് , അരവിന്ദൻ പിലിക്കോട് , പവിത്രൻ കാരണ്ട, രവീന്ദ്രൻ പുതിയടത്ത് സംസാരിച്ചു.ഗാനരചന സംഗീതം , ആലാപനം,ഛായാഗ്രഹണം ,ചിത്ര സംയോജനം , സംവിധാനം എന്നിവ നിർവ്വഹിച്ചത്. സിനിമ സംഗീത സംവിധായകൻ കമൽനാഥ് പയ്യന്നൂരാണ്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് അടക്കമുള്ളവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.