
തളിപ്പറമ്പ്: ക്യു.സി.ഐ പ്രതിനിധികൾ പാലയാട് ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത 2.0 പദ്ധതിക്ക് കീഴിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജയ് ഹയ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ തളിപ്പറമ്പ് നഗരസഭ പാളയാട് 0.5എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി കല്ലിങ്കിൽ പത്മനാഭൻ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി.പി.മുഹമ്മദ് നിസാർ, നബീസ ബീവി, കൗൺസിലർമാരായ ഇ.കുഞ്ഞിരാമൻ, റഹ്മത്ത് ബീഗം,പി.കെ.റസിയ ,പി.കെ. സഹിദ നഗരസഭ സെക്രട്ടറി കെ. പി.സുബൈർ,ക്ലീൻ സിറ്റി മാനേജർ എ.കെ.രഞ്ജിത്ത് ജനറൽ സൂപ്രണ്ട് യു.അനീഷ്‌കുമാർ. എന്നിവർ ഉണ്ടായിരുന്നു