
കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര യോദ്ധാക്കളെ ദീപം തെളിയിച്ചുകൊണ്ട് അനുസ്മരിച്ചു. കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ തോളേനി സൈനിക കൂട്ടായ്മ ഓഫീസിൽ വെച്ച് മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീരയോദ്ധാക്കളെ ദീപം തെളിയിച്ചുകൊണ്ട് സ്മരണ പുതുക്കി. സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ തോളേനിയുടെ അദ്ധ്യക്ഷത വഹിച്ചു. മുൻ സി ആർ.പി.എഫ്.ഐ.ജി പി.ദാമോദരൻ ചോയ്യംങ്കോട് ഉദ്ഘാടനം ചെയ്തു .സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ് ,രക്ഷാധികാരി കൃഷ്ണൻ , ചന്ദ്രൻ കാട്ടിപ്പൊയിൽ , ദാമോധർൻ , കരുണാകരൻ കൊടുംമ്പാറ , അജീഷ് ചന്ദ്രൻ ,റിജീഷ് കാലിച്ചാമരം എന്നിവർ സംസാരിച്ചു.