nivedhya

ഉദിനൂർ: റവന്യൂജില്ലാ കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിൽ രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും മൂന്നാമതേതിൽ എ ഗ്രേഡും നേടി നിവേദ്യ അജേഷ്. പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ ഈ പത്താക്ളാസുകാരി പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓയിൽ പെയിന്റിംഗിൽ എ ഗ്രേഡും നേടി. പിലിക്കോട്ടെ ഒട്ടോഡ്രൈവർ ടി.വി.അജേഷിന്റെയും സജിനയുടെയും മകളാണ്.