lasifa

ഉദിനൂർ:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി ചൂഷണത്തിനെതിരെ പ്രതിഷേധം കോറിയിട്ട പിലിക്കോട് സി.കെ.എൻ എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ലാസിഫ നസ്രീന് കവിത രചനയിൽ ഒന്നാം സ്ഥാനം. വാതിലുകൾ ഇല്ലാത്ത മുറി എന്ന വിഷയമാണ് കവിത രചനക്ക് നൽകിയിരുന്നത്. ലാസിഫ എഴുതിയ 'അവൾ' എന്ന കവിത വയനാട് ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ അനേകം കുട്ടികളിലൂടെ പ്രതിഷേധം ജ്വലിപ്പിച്ചപ്പോൾ വിധികർത്താക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വിദ്യാരംഗം കഥാ,കവിത രചനാ മത്സരങ്ങളിൽ മാത്രം പങ്കെടുത്തു പരിചയമുള്ള ലാസിഫ ആദ്യമായാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ അബ്ദുൽ ലത്തീഫിന്റെയും സെക്കീനയുടെയും മകളാണ് ലാസിഫ.