arundathi

ഉദിനൂർ: 'നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.വി.അരുന്ധതി കുറിച്ചത് സൈബർ ആക്രമണത്തിന്റെ ആശങ്കകൾ ആയിരുന്നു. നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ നന്മകളും ദുരുപയോഗം ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങളും ഉപന്യാസത്തിൽ അരുന്ധതി കുറിച്ചിരുന്നു. ആധുനിക ലോകത്തിന്റെ വികസനത്തെ സഹായിക്കുന്നതും തൊഴിൽ സാദ്ധ്യതകളുമാണ് നല്ല വശമായി കണ്ടതെങ്കിലും കുട്ടികളെയും സ്ത്രീകളെയും ബാധിക്കുന്ന സുരക്ഷ പ്രശ്നവും സൈബർ ആക്രമണങ്ങളും ഭയക്കേണ്ടതുണ്ടെന്നാണ് അരുന്ധതി ചൂണ്ടിക്കാണിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ അരുന്ധതി, റിട്ട.എ .ഇ.ഒ രാമകൃഷ്ണന്റെയും കൃഷിവകുപ്പിലെ മഞ്ചേശ്വരം ബ്ലോക്ക് അസി.ഡയറക്ടർ അർജിതയുടെയും മകളാണ്.