balla-rice

കാഞ്ഞങ്ങാട്:ബല്ലാ റൈസ് ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കവുമായി ബല്ലത്ത് വയലിൽ ഞാറ് നടീൽ ഉത്സവം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഞാറ് നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു . ജില്ല ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡിൽ സുമ മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ.ലത, കെ.വി. സുശീല കൃഷി ഫീൽഡ് ഓഫീസർ കെ.മുരളീധരൻ ,സി.പി എം ബല്ല ലോക്കൽ സെക്രട്ടറി എം.സേതു, കെ.എസ്.കെ.ടി.യു, ബല്ല വില്ലേജ് സെക്രട്ടറി രാജൻ അത്തിക്കോത്ത് , ബല്ല ഈസ്റ്റ് സ്‌കൂൾ പ്രിൻസിപ്പാൾ സി വി.അരവിന്ദാക്ഷൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.അജി, മോലാംകോട്ട് സ്‌കൂൾ എച്ച്.എം.എൻ.അനിൽ , എൻ.ഗോപി, എൻ.മുരളി എന്നിവർ സംസാരിച്ചു. കൃഷി കൂട്ടം സെക്രട്ടറി എം.മനോജ് കുമാർ സ്വാഗതവും ട്രഷറർ കെ.വി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.