pattayam

പയ്യാവൂർ: റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പട്ടയമേളയുടെ രണ്ടാം ഘട്ടം നാളെ പയ്യാവൂർ അങ്ങാടി ഷോപ്പിംഗ് കോംപ്ലക്സിൽ ചേരുന്ന കൺവൻഷനോടനുബന്ധിച്ച് നടക്കും. കഴിഞ്ഞ 3ന് നടത്തിയ രേഖ പരിശോധന ക്യാമ്പിൽ പരിശോധിച്ച 162 രേഖകളിൽ 130 രേഖകളും പട്ടയമില്ലാത്തവയായിരുന്നു. പട്ടയം ലഭിക്കാത്ത മറ്റ് നിരവധിയാളുകളും പഞ്ചായത്ത് പരിധിയിലുണ്ട്. നാളെ നടക്കുന്ന രണ്ടാം ഘട്ടത്തിൽ സംശയ നിവാരണത്തിനും പട്ടയത്തിന് അപേക്ഷ നൽകാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനും അവസരം ലഭിക്കും.ഒന്നാം ഘട്ടത്തിൽ നടത്തിയ രേഖ പരിശോധനാ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്ക് രേഖ പരിശോധനക്കുള്ള സൗകര്യവും നാളെനടക്കുന്ന രണ്ടാം ഘട്ടത്തിൽ ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.